Wednesday, February 11, 2015

school land acquisition decision meeting 11/02/2015

സ്കൂൾ കെട്ടിട ഉടമ സൌജന്യമായി 20 സെൻറ് ഭൂമി പഞ്ചായത്തിലേക്ക് വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് ഇന്ന് ചേർന്ന സർവ കമ്മിറ്റി / കക്ഷി യോഗത്തിൽ അറിയിച്ചു .പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി രീനവേലയുധൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിജിസുരേഷ് അധ്യക്ഷത വഹിച്ചു .H .M .ശ്രീമതി പ്രേമലത ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ കട്ടിൽ അഷ്‌റഫ്‌ ,ബ്ലോക്ക് മെമ്പർമാരായ ശ്രീ മുഹമ്മദ്‌ നവാസ് ,ശ്രീ .അലിമോൻ നരണിപ്പുഴ ,പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി കോമളം ,സുശീല സുബ്രഹ്മണ്യൻ ,ബിന്ദു ബാലകുമാർ ,പഞ്ചായത്ത് സെക്രട്ടറി ,P .T A ,പ്രസിഡണ്ട്‌ ശ്രീമതി ഷമീന ,അബ്ദുറഷീദ് ,രാജൻ K V ,മരക്കാർ ,മോഹനൻ ,M .S .കുഞ്ഞുണ്ണി എന്നിവര് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .
കെട്ടിട ഉടമയുടെ മകൻ ശ്രീ നിഷിൽ ആണ് യോഗത്തിൽ പങ്കെടുത്തു വിവരം അറിയിച്ചത് .ഉടമയെ എല്ലാവരും മുക്തകണ്ടം പ്രശംസിച്ചു .